മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടിനെതിരെ പരാതി


 മൂന്നിലവ് സർവീസ് സഹകരണ ബാങ്ക്  യുഡിഫ് ഭരണ സമിതിയുടെ  സാമ്പത്തിക  ക്രമക്കേടിനെതിരെ പരാതിയുമായി ഓഹരി ഉടമകൾ .   ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന  ഭരണ സമിതി 2013 മുതൽ സ്ഥല ഉടമ കളറിയാതെ ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പോലീസിലും മുഖ്യമന്ത്രിയ്ക്കും, വിജിലെൻസിനും പരാതി നൽകിയിരിക്കുകയാണ് ഓഹരി ഉടമകൾ.

2016 -17  വർഷത്തിലെ സഹകരണ ഓഡിറ്റിൽ ഇ സാമ്പത്തിക തട്ടിപ്പ്  പുറത്തു വന്നിരുന്നു. എന്നാൽ അന്നത്തെ ഭരണസമിതി ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു .എന്നാൽ ഓഡിറ്റ് റിപ്പോർടിന്റെ അടിസ്ഥാനത്തിൽ ജില്ലാ റെജിസ്ട്രർ ഭരണ സമിതിയെ പിരിച്ചു വിടുകയും അംഗങ്ങളെ അയോഗ്യയാക്കുകയും ചെയ്തിരുന്നു . അന്ന് സ്ഥലം ഉടമകൾ ബാങ്കിൽ പരാതിയുമായി ചെന്നിരുന്നുവെങ്കിലും  ലോണുകൾ അടച്ചു ബാധ്യത തീർത്തോളമെന്ന് ഓഹരി ഉടമകൾക്ക് അന്നത്തെ ഭരണ സമതി അംഗങ്ങൾ വാക്ക് നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.


എന്നാൽ കഴിഞ്ഞ മാസങ്ങളിലായി സ്ഥലം ഉടമകൾക് കുടിശിക സംബന്ധിച്ച ബാങ്കിൽ നിന്നും സഹകരണ വകുപ്പിൽ നിന്നും വിവിധ കത്തുകൾ ലഭിച്ചപ്പോഴാണ് വീണ്ടും വഞ്ചിക്കപെട്ട  വിവരം ഉടമകൾ അറിഞ്ഞത്.നൂറോളം ലോണുകളിലൂടെ  12 കോടിയോളം രൂപയാണ് യുഡിഫ്  ഭരണസമിതി തട്ടിയെടുത്തത് . എല്ലാ ലോണുകളും സ്ഥല ഉടമയറിയാതെ ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലെടുത്തിരിക്കുന്നത് .  

Video-- CLICK HERE

2014 ൽ താൻ സഹകരണ ബാങ്കിൽ നിന്നും കാർഷിക വായ്പായായി ആറു ലക്ഷം രൂപ ആന്റണി  കടമായി എടുത്തിരുന്നു .നാളിതുവരെ മുടക്കം കൂടാതെ തുക തിരിച്ചും അടയ്ക്കുന്നുണ്ട് .എന്നാൽ കുടിശിക  നടപടികളുമായി ബന്ധപ്പെട്ട് നോട്ടീസ് ഈ വര്ഷം സെപ്റ്റബറിൽ ലഭിച്ചപ്പോളാണ് അന്നത്തെ ഭരണ സമിതി വാക്ക് പാലിച്ചില്ലെന്നും ലോൺ തിരിച്ചടയ്ക്കാതെ ചതിച്ചുവെന്നും   തിരിച്ചറിഞ്ഞത് .മൂന്നിലവ് സ്വദേശിയായ മെർലിൻ ജോള്ളിച്ചൻ  എന്നയാളുടെ പേരിലാണ് പത്ത് ലക്ഷം രൂപ താനറിയാതെ സ്ഥലം ഇടയായി നൽകി ലോൺ എടുത്തിരിക്കുന്നത്  . തന്റെ ഒപ്പും മറ്റു അനുബന്ധ രേഖയും വ്യാജമായി നിർമ്മിച്ചാണ് അന്നത്തെ ഭരണസമിതി ലോൺ നേടിയെടുത്തതെന്നും കെ വി ആന്റണി അറിയിച്ചു . യുഡിഫ് ഭരണ സമിതിക്കെതിരെ പോലീസിൽ പരാതി നല്കിയിരിക്കുയാണ് ആന്റണി .


തട്ടിപ്പ് നടത്തിയ 12 കോടിയോളം രൂപ ഭരണ സമിതിയിൽ നിന്നും തിരിച്ചു പിടിക്കാൻ ജില്ലാ രെജിസ്റ്റർ  ഉത്തരവിട്ടിരുന്നു . എന്നാൽ തുടർന്ന് വീണ്ടും അധികാരത്തിൽ വന്ന യുഡിഫ് ഭരണസമിതി നാളിതുവരെ ജില്ലാ രജിസ്ട്രാറുടെ ഉത്തരവിൽ ഒരു നടപടിയും എടുത്തില്ല. മുൻ ഭരണ സമിതിയിൽ നിന്നും പണം തിരിച്ചു പിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തില്ലയെന്നും ബോർഡ് മെമ്പറായ എ വി ശാമുവേൽ അറിയിച്ചു. ഓഹരി ഉടമകളെ ചതിച്ച നിലവിലെയും,മുൻ യുഡിഫ് ഭരണ സമ്മതിക്കെതിരെയുള്ള നിയമ നടപടികൾക്ക് പൂർണ പിന്തുണ നൽകുവെന്നും, ലോൺ തിരിച്ചടയ്ക്കാത്ത പക്ഷം കൂടുതൽ പ്രക്ഷോഭവവുമായി  മുന്നോട്ട് പോകുമെന്നും സിപിഐഎം ലോക്കൽ കമ്മിറ്റി അറിയിച്ചു.

VIDEO- CLICK HERE

പരാതിക്കാരനായ കെ വി ആന്റണി ഈരാറ്റുപേട്ടയിൽ വാർത്ത സമ്മേളനത്തിലാണ് പരാതിയെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമിറ്റി അംഗം കെ ഒ ജോർജ്, സഹകരണ ബാങ്ക് ബോർഡ് മേബർമാരായ എ വി ശാമുവേൽ , ഡാനിയൽ പി എൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുതിരുന്നു .