മൂന്നിലവ് ബാങ്ക് അഴിമതി. ഓഹരി ഉടമയും കുടുംബവും സത്യാഗ്രഹം നടത്തി


മൂന്നിലവ് സഹകരണ ബാങ്കിലെ മുന്‍ യുഡിഫ് ഭരണ സമിതിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ ഓഹരിയുടമയും കുടുംബവും സത്യാഗ്രഹ സമരം  നടത്തി. ഓഹരി ഉടമയായ കെ വി അന്റണിയും ഭാര്യ എലിസബത്ത് അന്റണിയുമാണ് മൂന്നിലവ് ടൗണില്‍ സത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹം സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോര്‍ജ് ഉദഘാടനം ചെയ്തു


2014 ല്‍ കാര്‍ഷിക വായ്പായ്ക്ക് ജാമ്യമായി നല്‍കിയ സ്ഥലം വ്യാജ ഒപ്പും,രേഖയും നിര്‍മിച്ച്   മൂന്നിലവ് സ്വദേശിയായ മെര്‍ലിന്‍ ജോള്ളിച്ചന്‍  എന്ന സ്ത്രീയുടെ  പേരിലാണ് പത്ത് ലക്ഷം രൂപ അന്നത്തെ ഭരണസമിതി പ്രസിഡന്റ് ജെയിംസ് അന്റോണിയും, സെക്രട്ടറിയും  ലോണ്‍ നേടിയെടുത്തതെന്നും കെ വി ആന്റണി പറഞ്ഞു . രോഗിയായ താനും ഭാര്യയും ചിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ്, പല തവണ ഭരണ സമതി അംഗങ്ങളെയും ആന്റോ ആന്റണി എം പി യെയും ബന്ധപ്പെട്ടുവെങ്കിലും എല്ലാവരും പ്രശ്‌നം പരിഹരിക്കാതെ ചതിക്കുവാണെന്നും അദ്ദേഹം പറഞ്ഞു.


സത്യഗ്രഹ സമരത്തില്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കെ ഒ ജോര്‍ജ്, അനൂപ് കെ കുമാര്‍,ഷീല സതീഷ് കുമാര്‍, ഡാനിയല്‍ പി.എന്‍, സാബു തോമസ്, സാം അലക്‌സ്, എന്നിവര്‍ പങ്കെടുത്തു.