94 വർഷങ്ങൾ പിന്നിടുന്ന ഈ കലാലയ മുത്തശ്ശി നാടിന് ഒരു അഭിമാനമാണെന്ന് എം.എൽ.എ. പറഞ്ഞു. മലയോര മേഖലകളിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഉന്നത വിജയങ്ങൾ നേടുന്നതിന് അവസരമൊരുക്കുന്ന സ്കൂൾ മാനേജ്മെൻ്റിനെയും, അധ്യാപകരേയും, മാതാപിതാക്കളെയും, വിദ്യാർത്ഥികളെയും പി.സി.ജോർജ് എം.എൽ.എ. അഭിനന്ദിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹാം , പഞ്ചായത്ത് മെമ്പർമാരായ ഷൈനി സന്തോഷ് , സജി സിബി ,പി .റ്റി.എ പ്രസിഡൻറ് സജി കദളിക്കാട്ടിൽ, അധ്യാപകരായ സി.ലിസ് മേരി, സി.റൂബി ജേക്കബ്, ജോബി ജോസഫ്, സുമിമോൾ ജോസ്, ബിനോയ് ആനിക്കുഴിയിൽ, ജോണി മുണ്ടമറ്റം , ബൈജു മണ്ടപത്തികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. പി.റ്റി.എ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.