മേലുകാവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിര്യാതനായി.മേലുകാവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാമുവേല്‍ ഹെസകിയേല്‍ (മാമ്മന്‍ സാര്‍ ) നിര്യാതനായി.  2000 മുതല്‍ 2003 വരെ കോണ്‍ഗ്രസ് പ്രതിനിധിയായി മേലുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു.കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉള്ള ഇദ്ദേഹത്തിന് 10 ദിവസം മുന്‍പ് കോവിഡ് പിടിപെട്ടിരുന്നു. ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സ്്ഥിരീകരിക്കുന്ന പക്ഷം മൃതദേഹം വിട്ടുനല്‍കും. ഇതിന്റെ റിപ്പോര്‍ട്ട് വൈകുന്നേരത്തോടെയെ ലഭ്യമാകൂ.മരണത്തില്‍ മേലുകാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി