Latest News
Loading...

പുത്തൻ ചുവടുവയ്പുമായി മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ച്


പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹോദര സ്ഥാപനമായ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ചിൽ ആരംഭിക്കുന്ന ഡിപ്ലോമ കോഴ്‌സുകൾക്ക് തുടക്കമായി.  10 മണിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടന്ന ചടങ്ങിൽ പാലാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ക്ലാസുകൾ ഉദ്‌ഘാടനം ചെയ്തു. 

പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയവർക്കായി ഡയാലിസിസ് ടെക്നോളജി, അനസ്‌തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി എന്നിങ്ങനെ 2 വർഷ ദൈർഘൃമുള്ള ഡിപ്ലോമ കോഴ്‌സുകളാണ് ആരംഭിച്ചത്. ഡയാലിസിസ് ടെക്നോളജി കോഴ്സിന് പത്തു സീറ്റുകളും അനസ്‌തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി കോഴ്സിന് ആറ് സീറ്റുകളുമാണ് നിലവിലുള്ളത്.


ഏറ്റവും മഹത്തരമായ ജോലികളിൽ ഒന്നാണ് വൈദ്യശാസ്ത്രരംഗത്തേത്. ഏറെ ജോലിസാധ്യതകൾ മുന്നിലുള്ള ഈ ഡിപ്ലോമ കോഴ്‌സുകൾ വളർന്നു വരുന്ന തലമുറക്ക് അനന്തമായ സാധ്യതകൾ തുറന്നു നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ് പറഞ്ഞു. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസസ്, ഒരു മെഡിക്കൽ കോളേജ് ആയി വളർത്തിയെടുക്കുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്‌ ഈ കോഴ്‌സുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മധ്യ തിരുവിതാംകൂറിൻറെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മാർ സ്ലീവാ മെഡിസിറ്റി പാലാ മുൻനിര ആശുപത്രികളുടെ പട്ടികയിൽ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. ആശുപത്രിയുടെ സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ക്ലാസുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന കാര്യങ്ങൾ ചെയ്തു പരിശീലിക്കുവാൻ ഡയാലിസിസ് യൂണിറ്റും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 11 ഓപ്പറേഷൻ തിയേറ്ററുകളും ആശുപതിയിലുണ്ട്. വിദഗ്‌തരായ ഡോക്ടർമാരുടെ കീഴിലാണ് പരിശീലിപ്പിക്കപ്പെടുന്നത് അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പഠനശൈലി ഉറപ്പാക്കാനാകുമെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ ചടങ്ങിൽ പറഞ്ഞു.


മിതമായ ചിലവിൽ ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് കോഴ്‌സുകൾ ആരംഭിക്കുന്നതെന്ന് മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ച് ഡയറക്ടർ ഡോ. ഫാ. ജോസഫ് പര്യാത്ത് അറിയിച്ചു. ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ച് ഡയറക്ടർ ഡോ. ഫാ. ജോസഫ് പര്യാത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. എബി ജോൺ, നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. ജോർജ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments