Latest News
Loading...

മരിയസദനത്തില്‍ ലോക മാനസിക ദിനാചരണം


പാലാ മരിയസദനത്തില്‍ ലോക മാനസിക ദിനാചരണം നടന്നു മരിയസദനം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ലോക സൈക്യാട്രിക് അസോസ്സിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.റോയി എബ്രാഹം കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. പാലാ ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്  അഡ്വ. ജോസഫ് കണ്ടത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സന്തോഷ് മരിയ സദനം, ജനമൈത്രി സിആര്‍ഒ സുധേവ് എസ് , സനല്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments