പാലായുടെ കരിവീരന്‍ വിനോദിന് ഇന്ന് നാട് വിടചൊല്ലും


കാല്‍നൂറ്റാണ്ടിലദികം പാലായുടെ സ്വന്തം കരിവീരനായിരുന്ന മഞ്ഞക്കടമ്പില്‍ വിനോദിന് വിട. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുകാലമായി വിഷമിച്ചിരുന്ന വിനോദ് ഇന്നലെ രാത്രിയോടെയാണ് ചെരിഞ്ഞത്. സംസ്‌കാരകര്‍മങ്ങള്‍ വൈകുന്നേരം കരൂരിലെ മഞ്ഞക്കടമ്പില്‍ വസതയ്ക്ക് സമീപം നടക്കും. 


54 വയസ് പ്രായമുണ്ടായിരുന്നു വിനോദിന്. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആയ സജിയുടെ ജ്യേഷ്ഠ സഹോദരന്‍ ബെന്നിയാണ് ആനയെ നാട്ടിലെത്തിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി വല്യത്ത് മണിയുടെ കൈയില്‍ നിന്നുമാണ് ആനയെ വാങ്ങിയത്. 25 വയസുള്ളപ്പോള്‍ പാലായിലെത്തിയ വിനോദ് പിന്നീട് നാടിന്റെ ഇഷ്ടകരിവീരനായി മാറുകയും ചെയ്തു. തീറ്റയെടുക്കുന്നതില്‍ മടി ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ വിനോദിന് നേരിട്ടിരുന്നു. കഴിഞ്ഞയാഴ്ച വീണുപോയെങ്കിലും പിന്നീട് ഊര്‍ജ്ജം വീണ്ടെടുത്തത് ആനപ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നിരുന്നു.


അന്ത്യ കര്‍മ്മങ്ങള്‍ വൈിട്ട് 4-5 മണിയോടെ കരൂരിലാണ് നടത്തുക. ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക വിവര ശേഖരണം നടത്തി. വിവിധ ക്ഷേത്ര ഭാരവാഹികള്‍ വിനോദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരളത്തിന്റെ നാനാ ദിക്കുകളില്‍  നിന്നുള്ള ആന പ്രേമികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


ഇന്ന് വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ദഹിപ്പിക്കല്‍ ചടങ്ങു നടക്കും. വസതിയോടു ചേര്‍ന്നുള്ള പാറമടക്കടുത്തുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.