കോടതി സമുച്ചയത്തില്‍ ആധുനിക ലൈബ്രറി ഹാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 പാലാ: അഭിഭാഷകര്‍ക്ക് റഫറന്‍സിനും പഠനത്തിനുമായി വിപുലമായ നിയമ ഗ്രന്ഥശേഖരം കോടതി സമുച്ചയത്തിലെ ബാര്‍ അസോസിയേഷനോടനുബന്ധിച്ചുള്ള ലൈബ്രറി ഹാളില്‍ പ്രവര്‍ത്തനം അരംഭിച്ചു. സുപ്രീം കോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും കോടതി വിധികളും കേന്ദ്ര- സംസ്ഥാന നിയമങ്ങളുടേയും വിപുല ശേഖരമാണ് ലൈബ്രറിയിലുള്ളത്. 
അഭിഭാഷക ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. ഗ്രന്ഥശേഖരമത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പാലാ ബാര്‍ അസോസിയേഷനുള്ളത്. ലൈബ്രറി ഹാളിന്‍റെ ഉദ്ഘാടനം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ജോസഫ് കണ്ടത്തില്‍ നിര്വ്വഹിച്ചു. ഭാരവാഹികളായ അഡ്വ. റോയി കദളിയില്‍, അഡ്വ. റോജന്‍ ജോര്‍ജ്, അഡ്വ. ജോസ് പടിഞ്ഞാറേമുറി, അഡ്വ. ആര്‍. മനോജ്, അഡ്വ. ലിന്‍റാ ആന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.