ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ കണ്ണുവെച്ച് ജനതാദള്‍ എല്‍ജെഡി

 


കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ ഇടത് നേതൃത്വത്തോട് ആവശ്യപെടുമെന്ന് ജനതാദള്‍ എല്‍ജെഡി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനി പറഞ്ഞു. ഇടത് പ്രവേശനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൂഞ്ഞാര്‍ ഡിവിഷന്‍ കാത്തിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് ഭീഷണിയായി മാറുകയാണ് ജനതാദളിന്റെ ആവശ്യം. യുഡിഎഫില്‍ നിന്ന് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാണ് മല്‍സരിച്ചത്. പി.സി ജോര്‍ജ് വിഭാഗവുമായി ഇപ്പോള്‍ ഇടത് മുന്നണിക്ക് നീക്ക് പോകുകള്‍ ഇല്ലെന്നും പീറ്റര്‍ പന്തലാനി വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് കഴിഞ്ഞ തവണ ഏറെ ശ്രദ്ധേയമായ മല്‍സരം നടന്ന ഡിവിഷനാണ് പൂഞ്ഞാര്‍. കേരള കോണ്‍ഗ്രസിലെ നിര്‍മ്മല ജിമ്മിയും, ജനപക്ഷം പാര്‍ട്ടിയിലെ ലിസി സെബാസ്റ്റ്യനുമായിരുന്നു മല്‍സര രംഗത്ത്. കടുത്ത മല്‍സരത്തില്‍ ലിസി സെബാസ്റ്റ്യന്‍ വിജയിച്ചു. പി.സി  ജോര്‍ജും, ഇടത് മുന്നണിയും തമ്മിലുണ്ടായിരുന്ന നീക്ക് പോക്കുകളെ തുടര്‍ന്നാണ് പൂഞ്ഞാര്‍ ഡിവിഷന്‍ അന്നത്തെ കേരള കോണ്‍ഗ്രസ് സെക്കുലറിന് വിട്ട് നല്‍കിയത്. പഴയ ഈരാറ്റുപേട്ട ഡിവിഷന്‍ പുന:ക്രമികരിച്ചതാണ് പൂഞ്ഞാര്‍ ഡിവിഷന്‍. ആദ്യ തവണ ജനതാദള്‍ മല്‍സരിച്ച ഡിവിഷനാണിത്. ജില്ലാ പ്രസിഡണ്ടായിരുന്ന എന്‍.ടി ലൂക്കയും മാത്യു മണ്ണാറാകവും ഇടത് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. പിസി  ജോര്‍ജുമായി മുന്നണിക്ക് ഇപ്പോള്‍ ബന്ധമൊന്നുമില്ലാത്തതിനാല്‍ ഈ സിറ്റ് തിരിച്ച് പിടിക്കുകയാണ് ജനതാദളിന്റെ ലക്ഷ്യം. ഇടത് യോഗത്തില്‍ ഇക്കാര്യം ആവശ്യപെട്ടുമെന്നും സീറ്റില്‍ വിജയപ്രതിക്ഷ ഉണ്ടെന്നും   പീറ്റര്‍ പന്തലാനി പറഞ്ഞു.ജോസ് കെ  മാണിയുടെ ഇടത് പ്രവേശനം ഏറെകുറെ ഉറപ്പായ സ്ഥിതിക്ക് പൂഞ്ഞാര്‍ ഡിവിഷന്‍ പ്രതിക്ഷിച്ചിരുന്ന ജോസ് വിഭാഗം നേതാക്കള്‍ക്കു ജനതാദളിന്റെ അവശ്യം ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് ഒരു പക്ഷേ തര്‍ക്കത്തിനിടയക്കിയേക്കും. ജനതാദള്‍ ഉയര്‍ത്തി കാട്ടുന്ന സ്ഥാനാര്‍ത്ഥിയും 3 പതിറ്റാണ്ടായി ജനതാദള്‍ രാഷ്ട്രീയത്തിലുള്ള പീറ്റര്‍ പന്തലാനിയെ തന്നെയാണ്. മീനച്ചില്‍ താലൂക്ക് വികസന സമിതിയംഗം, പാലാ ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകളികളിലും പീറ്റര്‍ പൊതു പെര്‍ത്തന രംഗത്തുണ്ട്. 


ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലെത്തി കഴിഞ്ഞാല്‍ പിന്നെ പൂഞ്ഞാര്‍ ഡിവിഷനില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത് മുന്‍ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു, മേല്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെറ്റോ ജോസഫ്, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബിജു ഇളംതുരുത്തിയില്‍ എന്നിവരാണെന്നാണ് വിവരം. ഈരാറ്റുപേട്ട ബ്ലോക്ക് കളത്തുകടവ് ഡിവിഷന്‍ ജനറലായതിനാല്‍ ഈ സീറ്റ് കിട്ടിയാലും ജെറ്റോ ജോസഫ് തൃപ്തനായേക്കും. മേല്കാവ് പഞ്ചായത്ത് പ്രസിഡണ്ടായും യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജെറ്റോ.  അതേസമയം ജില്ലാ പഞ്ചായത്ത് വിഷയം ഉയര്‍ത്തി ബ്ലോക്ക് ഡിവിഷനെങ്കിലും ഇടത് മുന്നണിയില്‍ നിന്നും നേടിയെടുക്കുകയാണ് ജനതദളിന്റെ ഇപ്പൊഴത്തെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുഡിഎഫി ല്‍ കാര്യമായ തര്‍ക്കത്തിനിടയുണ്ടാവില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മല്‍സരിച്ച സീറ്റയതിനാല്‍ ഇത്തവണ യുഡിഎഫിനൊപ്പമുള്ള പി.ജെ ജോസഫ്  വിഭാഗം മത്സരിച്ചേക്കും. തിടനട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡായ സാബു പ്ലാത്തോട്ടത്തിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.തിടനാട് പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്തംഗവുമായ സാബു 30 വര്‍ഷമായി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും പി.ജെ ജോസഫിന്റെ വിശ്വസ്തനുമാണ്. പൂഞ്ഞാര്‍ ഡിവിഷനിലെ കൂടുതല്‍ മേഖലകളുും UDF അനുകൂലവുമാണ്. എന്നാല്‍ PC ജോര്‍ജ്ജ് എംഎല്‍എയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടെ ജോര്‍ജിന്റെ നിലപാടും ജയപരാജയങ്ങളെ സ്വാധീനിക്കും. കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ പൂഞ്ഞാര്‍ ഡിവിഷന്‍ നോട്ടമിട്ടുണ്ടെന്ന വിവരവുമുണ്ട്.