തിടനാട്ടില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും കൊഴിച്ചില്‍

 


ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു. തിടനാട്ടില്‍ സജീവ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന 5 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍വാര്‍ഡ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ് പനയ്ക്കക്കുഴിയുടെ നേതൃത്വത്തിലാണ് മാറ്റം. കോണ്‍ഗ്രസിലേയ്ക്ക് എത്തിയവര്‍ക്ക് ആന്റോ ആന്റണി എംപി മെംബര്‍ഷിപ്പ് നല്‍കി. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസിലേയ്ക്ക് എത്തിയ നേതാക്കള്‍ വ്യക്തമാക്കി. സുരേഷ് കാല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോമോന്‍ ഐക്കര, തോമസ് കല്ലാടന്‍ സുജാ ബാബു, വി.വി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.