താലൂക്ക് ആശുപതിയ്ക്കായി നഗരസഭചെയർമാൻ ആരോഗ്യ മന്ത്രിയെ കണ്ടു

ഈരാറ്റുപേട്ട_നഗരസഭചെയർമാൻ_നിസാർ ഖുർബാനി തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ സന്ദർശിച്ച് ചർച്ച നടത്തി.

    ഈരാറ്റുപേട്ട സർക്കാർ കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള നഗരസഭയുടെ നിവേദനം മന്ത്രിക്ക്‌ കൈമാറി. ഈരാറ്റുപേട്ടയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

     ഈരാറ്റുപേട്ടയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ താമസിപ്പിക്കുന്നതിന് കൂടുതൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകഥ മന്ത്രിയെ ബോധ്യപ്പെടുത്തുകയും അതിനായി സർക്കാർ ഫണ്ട് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനുകൂലമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചെയർമാൻ അറിയിച്ചു.

     നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ.വി.പി നാസർ, മെഡിക്കൽ ഓഫീസർ ഡോ.നിഹാൽ മുഹമ്മദ് എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു,