കോവിഡിനെ പ്രതിരോധിക്കാന്‍ വേറിട്ട മാര്‍ഗവുമായി കുടുംബശ്രി. മഹാമാരിയെ തടയിടാന്‍ ഡിസ് ഇന്ഫെക്ഷന് ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്. കോവിഡ് പ്രതിരോധത്തില്‍ പുതുസംരഭത്തിനു തുടക്കം കുറിക്കുകയാണ്. പൊതു സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണുനശീകരണം നടത്താന്‍ കുടുംബശ്രീ സംരംഭ ടീം സജ്ജമാണ്.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ്ഇന്ഫെക്ഷന് ടീമായി സജ്ജമാക്കിയിരിക്കുന്നത്. അഗ്നിശമന വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിനു വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ച് ടീം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സ്ക്വയര്‍ ഫീറ്റ് നിരക്കാണ് അണുവിമുക്ത പ്രക്രീയയ്ക്ക് ഈടാക്കുന്നത്.
പാലാ നഗരസഭയില്‍ നടന്ന ചടങ്ങില്‍ ഡിസ് ഇന്ഫെക്ഷന് ടീമിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് കുര്യാക്കോസ് പടവന് ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു അവര്‍ക്കുള്ള സര്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു കൗണ്‍സിലര്‍മാരായ മധു പാറയില്‍ ,റോയ് ഫ്രാന്‍സിസ്, സിബില്‍ പീറ്റര്‍, ശ്രി കല അനില്‍ കുമാര്‍ എന്‍.കെ മുകുന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു