കേരള കോണ്‍ഗ്രസ് (എം) ജന്‍മദിനം ആചരിച്ചു. കിറ്റുകള്‍ വിതരണം ചെയ്തു


 കേരള കോൺഗ്രസ് (എം) നെ തകർക്കാൻ ശ്രമിച്ച വർക്ക് വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാസെക്രട്ടറി പ്രദീപ് വലിയപറമ്പിൽ.  കിടങ്ങൂര്‍  ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 56 മത്  ജന്മദിനത്തിന്റെ  ഭാഗമായി നടത്തിയ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.       വാർഡ് പ്രസിഡൻറ് ബിജു കൊല്ലപ്പള്ളി പതാക ഉയർത്തി. വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ, പി എൽ മാത്യു പുള്ളോലിക്കൽ, പി കെ രാജു പറയ്നാട്ട്, ആദർശ് മാളിയേക്കൽ, തോമാച്ചൻ കുന്താണിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.

     തുടർന്ന്, പാർട്ടി ജന്മദിനത്തോടനുബന്ധിച്ച്,കോവിഡ് വ്യാപനം മൂലം കണ്ടോൺമെൻറ് സോൺ ആയ കൂടല്ലൂർ തെക്കേപറമ്പ്, തറപ്പേൽ ഭാഗങ്ങളിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ  ഗ്രാമപഞ്ചായത്ത് മെമ്പർ റ്റീന  മാളിയേക്കൽ വിതരണം ചെയ്തു.