Latest News
Loading...

ജോസഫ് വിഭാഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ നീരസം പടരുന്നു




കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ അസ്വസ്ഥതകള്‍ പുകയുന്നു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ജന്‍മദിന സമ്മേളന ആഘോഷത്തില്‍ നിന്നും കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ വിട്ട് നിന്നത് ആഭ്യന്തര പ്രശ്‌നങ്ങളുടെ പ്രകടമായ ലക്ഷണമാണെന്നാണ് വിലയിരുത്തുന്നത്.


അതേസമയം സജിയുടെ കുടുംബ വീട്ടിലെ ആനയ്ക്കുണ്ടായ ശരിരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ജന്‍മദിന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍ മുന്‍ രാജ്യസഭാംഗമായ പാര്‍ട്ടി നേതാവിന്റെ ചില എകപക്ഷീയ തിരുമാനങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് ജര്‍മദിന സമ്മേളനത്തിലെ സജിയുടെ അകലം പാലിക്കല്‍ എന്നാണ് സൂചന. 


പാര്‍ട്ടി ഉന്നതാധികാര സ്ഥാനത്തേക്ക് ജൂണിയറായ ആളെ നിയമിച്ചതും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന. ഉന്നതാധികാര സമിതിയിലേക്കുള്ള നിയമനം സംബന്ധിച്ച അനിഷ്ടം പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ പി.ജെ ജോസഫിനെ അറിയിച്ചതായും റിപ്പേര്‍ട്ടുകളുണ്ട്. 


ഏക പക്ഷീയ നിലപടുകള്‍ മൂലം, രാജ്യസഭാംഗമായിരുന്ന നേതാവിനെതിരെ എതിര്‍വികാരം പാര്‍ട്ടിക്കുള്ളില്‍ രൂപപെടുന്നുണ്ടെന്നാണ് ലഭിക്കുന വിവരങ്ങള്‍. അടുത്ത ദിവസം പാര്‍ട്ടി കമ്മിറ്റിയില്‍ ഇത് സംബസിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. 


Post a Comment

0 Comments