Latest News
Loading...

പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി

ആദായ നികുതി പരിധിയിൽ വരാത്ത 60 വയസ് പൂർത്തിയായ എല്ലാവർക്കും 10000 രൂപ പെൻഷൻ അനുവധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് (എം ) മേലുകാവ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ധർണ സംസ്ഥാന കമ്മറ്റി അംഗം ജയിംസ് മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു.

 മണ്ഡലം പ്രസിസന്റ് സിബി ജോസഫ് മൂക്കൻ തോട്ടം ധർണക്ക് നേതൃത്വം നൽകി. ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം ജോൺ ജോസഫ് തെക്കേക്കണ്ടം മാത്തുക്കുട്ടി വട്ടക്കാനായിൽ, വി.എം. മാത്യം. വടക്കേമുളഞ്ഞ നാൽ ,ബിജു പാമ്പാറ. ജോർജ് മണക്കാടൻ . തങ്കച്ചൻ വാഴത്തോട്ടം, ജോൺസൺ തടാമലയിൽ . റ്റോ ജോ വരിക്ക മാക്കൽ, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments