സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തികാവും കണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ വിതരണം ചെയ്തു.  സിസ്റ്റര്‍ സ്‌റ്റെല്ലാ മാരീസ് എസ്.ഡി., രഞ്ജിത് തോട്ടാകുന്നേല്‍, അഭിലാഷ് കോഴിക്കോട്ട്, ചാക്കോച്ചന്‍ പെരുമാലില്‍, ജിബിന്‍ കോഴിക്കോട്ട്, സണ്ണി കുരീ ത്തറ, ഫാ.സ്‌കറിയ വേകത്താനം തുടങ്ങിയവര്‍ സംബന്ധിച്ചു.