വിദ്യാർത്ഥി സമൂഹത്തോടു സർക്കാരിനു കരുതൽ: മാണി സി കാപ്പൻ


മുത്തോലി: വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ കരുതലാണ് ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതിയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മുത്തോലി പഞ്ചായത്തിൽ കെ എസ് എഫ് ഇ യുടെ സഹകരണത്തോടെ 17 സ്ഥാപനങ്ങൾക്കായി നൽകുന്ന ടിവികളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ജി നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രാജൻ മുണ്ടമറ്റം, ബീന ബേബി, മിനി മനോജ്, റെജി തലക്കുളം, ലേഖ സാബു, ജോൺ മാത്യു, മായദേവി എൻ, റൂബി ജോസ്, ശശി പി ആർ എന്നിവർ പ്രസംഗിച്ചു.