മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു


ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ്  19 രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പങ്കുവച്ചത് . ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മറ്റു കുടുംബാംഗങ്ങൾ നെഗറ്റീവ് ആണ്. ഇനി പതിനാലു ദിവസങ്ങൾ സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 


ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ മാതാവിന് കോവിഡ് രോഗം വന്നിരുന്നു. തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു.