തെക്കേക്കര പഞ്ചായത്തില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡ് കല്ലേക്കുളത്ത് നിര്‍മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ബിജു അധ്യക്ഷത വഹിച്ചു. കല്ലേക്കുളം ചെക്കുഡാം, ജലനിധി കിണര്‍ എന്നിവയുടെ ഉദ്ഘാടനം പി.സി ജോര്‍ജ്ജ് എംഎല്‍എ നിര്‍വഹിച്ചു. വഴിക്കടമ്പ് ശുദ്ധജലവിതരണപദ്ധതിയുടെ ഭാഗമായാണ് ജലനിധി കിണര്‍ നിര്‍മിച്ചത്. കല്ലേക്കുളം ഒ.വി വര്‍ക്കി റോഡ് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മോഹനന്‍ ഉദ്ഘാടനം ചെയ്തു. കല്ലേക്കുളം ലക്ഷംവീട് സംരക്ഷണഭിത്തി ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. കല്ലേക്കുളം നീലന്‍മല റോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷ്‌നി ടോമി ഉദ്ഘാടനം ചെയ്തു. ജലനിധി കിണര്‍ നിര്‍മാണത്തിനായി സ്ഥലം സംഭാവന നല്‍കുയ ഞരളക്കാട്ട് ചാക്കോച്ചനെ ചടങ്ങിലാദരിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ മിന്നു ടോമിയ്ക്ക് ഉപഹാരം നല്‍കി. വാര്‍ഡ് മെംബര്‍ ബിന്ദു സുരേന്ദ്രന്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി സന്തോഷ്, സജി സിബി, ഗീതാ രവീന്ദ്രന്‍, റജി ഷാജി, ബീന ബെന്നി, സ്‌നേഹാധനന്‍, ജോര്‍ജ്ജ് മാത്യു, വിനോദ് ടിഎന്‍, ജിസോയി, അനില്‍കുമാര്‍, വിവിധ കക്ഷി നേതാക്കളായ ജോര്‍ജ്ജ് മാത്യു, എംസി വര്‍ക്കി, രാജു, ദേവസ്യാച്ചന്‍, സെബാസ്റ്റിയന്‍ കുറ്റിയാനി, സോമരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.