പൂഞ്ഞാര്‍ കൈപ്പള്ളി റോഡ് റീടെന്‍ഡര്‍ ചെയ്യുമെന്ന് പി.സി ജോര്‍ജ്ജ്ടാറിംഗ് തകര്‍ന്ന് യാത്രാദുരിതമേറിയ പൂഞ്ഞാര്‍ കൈപ്പള്ളി റോഡിന്റെ റീടാറിംഗ് വര്‍ക്ക് റീടെന്‍ഡര്‍ ചെയ്യുമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. റോഡ് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും കരാറുകാര്‍ വര്‍ക്ക് ഏറ്റെടുക്കാത്തതാണ് പണി വൈകാന്‍ കാരണം. 

റോഡ് നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചിരുന്നു. പാലാ സ്വദേശിയായ കരാറുകാരന്‍ വര്‍ക്ക് ഏറ്റെടുത്തെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 30 ശതമാനം അധികം ഓഫര്‍ചെയ്തിട്ടും വര്‍ക്ക് ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. എസ്റ്റിമേറ്റ് പുതുക്കി വീണ്ടും റീടെന്‍ഡര്‍ വിളിച്ച് പണികല്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമന്നും എംഎല്‍എ പറഞ്ഞു.