യുഡിഎഫിനെ വഞ്ചിച്ചവർക്ക് തിരിച്ചടി കൊടുക്കണം :ജോയി എബ്രഹാം

കടനാട് :യുഡിഎഫിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം യുഡിഎഫി നെ വഞ്ചിച്ച് കേരളാ കോൺഗ്രസ് പ്രവർത്തകരെ CPM ന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവർക്ക് വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബലറ്റിലൂടെ തിരിച്ചടി നൽകണമെന്ന്  കേരള കോൺഗ്രസ് ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം Ex എം പി.ആവശ്യപ്പെട്ടു. 
ജോസ് വിഭാഗത്തിന്റെ യുഡിഎഫ് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യഥാർത്ഥ കേരള കോൺഗ്രസ് ( എം )ലേക്ക് കടന്നുവന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് വടക്കേക്കര, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് പ്ലാശാനാൽ ,  മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ്, കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം സെക്രട്ടറി ജയ്സൺ പ്ലാക്കണ്ണി, കടനാട് മണ്ഡലം സെക്രട്ടറി ജോയ്സ് പുതിയാമഠം തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർക്ക് കേരളാ കോൺഗ്രസ് (എം ) കടനാട് മണ്ഡലം കമ്മിറ്റി നൽകിയ  സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് (എം) കടനാട്
മണ്ഡലം പ്രസിഡന്റ്  മത്തച്ചൻ അരീപ്പറമ്പിൽ അധ്യക്ഷതവഹിച്ചു . 
ജോസ് വിഭാഗത്തിന്റെ LDF പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ജനാധിപത്യ വിശ്വസികളായ എല്ലാ കേരളാ കോൺഗ്രസുകാരും UDF ലെയ്ക്ക് കടന്നുവരുമെന്നും ചടങ്ങിൽ മുഖ്യ പ്രസംഗം നടത്തിയ  ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

 ജോർജ് പുളിങ്കാട്, മൈക്കിൾ പുല്ലുമാക്കൽ, ചെറിയാൻ മണ്ണാറകത്ത്,  രാജൻ കുളങ്ങര, ഷിനു പാലത്തുങ്കൽ, ലിറ്റോ പാറേക്കാട്ടിൽ, ടോമി പൂവേലിൽ ,ഔസേപ്പച്ചൻ പൂവേലിൽ, പാപ്പച്ചൻ മൈലാടൂർ , പാപ്പച്ചൻ പോണാട്ടുകുന്നേൽ, സജി പുത്തേട്ട്, മണിക്കുട്ടി സന്തോഷ്, ലീലാ ശശി,  തുടങ്ങിയവർ പങ്കെടുത്തു.