ജോസ് കെ മാണി എൽ ഡി എഫ് പാളയത്തിലേക്ക്. മാണിസാറിനോട് മാപ്പിരന്ന് പ്രാർത്ഥിച്ചു ജോസഫ് വിഭാഗം.
:കെ എം മാണി യെ അപമാനിച്ച എൽ ഡി എഫ് പാളയത്തിലേക്ക് മകൻ ജോസ് കെ മാണി പോകുന്നതിൽ മാണിസാറിനോട് മാപ്പിരന്ന് പ്രാർത്ഥിച്ചു ജോസഫ് വിഭാഗം. കെ എം മാണിയുടെ  ഛായാ ചിത്രത്തിനു മുൻപിൽ മെഴുകു തിരികൾ കത്തിച്ചു വച്ചാണ് പ്രവർത്തകർ ജോസ് കെ മാണിയുടെ ചെയ്തികൾക്ക് കെ എം മാണിയോട് മാപ്പിരന്നത്.

.നൂറു കിണ്ടി കട്ട കള്ളൻ കോരനായി മാണിസാറിനെ അധിക്ഷേപിച്ചു പാലായുടെ നഗര വീഥികളിൽ തുറന്ന വാഹനത്തിൽ കള്ളനെ എഴുന്നെള്ളിച്ച സിപിഎം പ്രവർത്തകർ പിച്ച തെണ്ടി പണം കെ എം മാണിക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.മാണിസാറിനെ ഇത്രയധികൾ വികൃതമാക്കി ചിത്രീകരിച്ച ഇടതു പാളയത്തിലേക്ക് ജോസ് കെ മാണി പാർട്ടിയെ നയിക്കുമ്പോൾ  കാലം മറുപടി നൽകുമെന്ന് കേരളാ കോൺഗ്രസ് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ  അഭിപ്രായപ്പെട്ടു.ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്.,ജോഷി വട്ടക്കുന്നേൽ.,സന്തോഷ് കാവുകാട്ട്.,ബാബു മുകാല,അഡ്വ:ജോസഫ് കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.