എൽഡിഎഫ് പ്രവേശനത്തിന് തൊട്ടുപിന്നാലെ പിന്നാലെ രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ. മാണി. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു.
തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം. ഇടതുമുന്നണിയും ആയുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.
കേരള കോൺഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.
മറ്റ് കേരള കോൺഗ്രസുകൾ ആയിട്ടുള്ള ലയനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല.
ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശഭരണ പ്രദേശങ്ങളിലും അർഹമായ പരിഗണന ലഭിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
എൽഡിഎഫുമായി രണ്ടു ദിവസത്തിനകം നേരിട്ടു ചർച്ച നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
അതേസമയം, മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാർ ചർച്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്.
ഒക്ടോബർ 21ന് സിപിഐ എക്സിക്യൂട്ടീവും ചേരുന്നുണ്ട്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ എക്സിക്യൂട്ടീവും ചർച്ച ചെയ്തേക്കുമെന്നാണ് കരുതുന്നത്.
0 Comments