റബര്‍ ഇന്‍സന്റീവ്. മുഖ്യമന്ത്രിയ്ക്ക് നിവേദനവുമായി ജോസ് കെ മാണി


റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌ക്കീം വെബ്സൈറ്റ് അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.  കെ.എം മാണി രൂപംകൊടുത്തതും, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കര്‍ഷകസഹായപദ്ധ് റബര്‍ ഉല്‍പ്പാദക ഉത്തേജക പദ്ധതി (ആര്‍.പി.ഐ.എസ്) യില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ ആയിരത്തിലധികം കോടി ധനസഹായമായി കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തിരുന്നു.  


എന്നാല്‍ അടുത്ത നാളില്‍ ഈ പദ്ധതിയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കര്‍ഷകര്‍ക്ക് ബില്ല് അപ്ലോഡ് ചെയ്യാനാവുന്നില്ല. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കുള്ള കരാര്‍ പുതുക്കാതെ വന്നതോടെയാണ് നിലവിലെ പ്രതിസന്ധി ഉണ്ടായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ധനസഹായം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതി എന്ന നിലയിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതി എന്ന നിലയിലും ഏറെ അംഗീകാരം നേടിയ റബര്‍ ഉല്‍പ്പാദക ഉത്തേജകപദ്ധതിയിലെ സാങ്കേതിക കരാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.