പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിശേഷങ്ങളുമായി ജിനിസ് വ്‌ളോഗ്‌സ്.


പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജിനിസ് വ്‌ളോഗ്‌സ്. പ്രസിദ്ധ നടി മിയയുടെ കല്ല്യാണ വിശേഷങ്ങള്‍ ഈ വ്‌ളോഗില്‍ കൂടെയായിരുന്നു മിയയുടെ സഹോദരി ജിനി പങ്കുവച്ചിരുന്നത്. ഒരുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂറ്റിയൂബ് ചാനലാണ് ജിനിയുടേത്. വീട്ടിലെ വിശേഷങ്ങളും സഞ്ചരിക്കുന്ന സ്ഥലങ്ങളുമാണ് സാധാരണയായി യൂറ്റിയൂബിലൂടെ പങ്കുവയ്ക്കുന്നത്.


മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സൗകര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ്. പാലാ രൂപതയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 40ലധികം ഡിപ്പാര്‍ട്ടുമെന്റുകളും 130 ഓളം കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുമുണ്ട് എന്ന് വിശദീകരിക്കുന്നു. അലോപ്പതിക്കുപുറമേ ആയുര്‍വേദവും ഹോമിയോപ്പതിയുമുണ്ടെന്നുള്ളത് സവിശേഷതയായി വീഡിയോയില്‍ പറയുന്നുണ്ട്. മൊബൈല്‍ ആപ്പ് സൗകര്യവൂം എടുത്തുപറയുന്നുണ്ട്. മെഡിസിറ്റി റിസംപ്ഷന്‍, റെസ്‌റ്റോറന്റ്, ഫാര്‍മസി, വെയ്റ്റിംഗ്ഏരിയ, ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രീറ്റ്‌മെന്റ് റൂം, ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്റ്, ഐസിയു, കാത്ത്‌ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, ഗിഫ്റ്റ്‌ഷോപ്പ് തുടങ്ങിയവയെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.


മണിക്കൂറുകള്‍ കൊണ്ട്തന്നെ പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മെഡിസിറ്റിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ നന്ദി അറിയിക്കുന്നവരുമുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പോലെ ഉണ്ടല്ലോ എന്നാണ്. 


വീഡിയോ കാണാം.

https://youtu.be/CzDSRFcokYk

മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

https://play.google.com/store/apps/details?id=com.marsleevamedicity