പാലാ മണ്ഡലത്തിലെമ്പാടും ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും


വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ മുന്‍സിപ്പാലിറ്റിയിലും ജനപക്ഷം നേതാക്കള്‍ മല്‍സരിക്കുമെന്ന്  പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു .നിയോജകമണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


ജനപക്ഷം പ്രവര്‍ത്തകര്‍ കൂടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ പാലായില്‍ ജയിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ റൗണ്ട് ജനപക്ഷം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. 


സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പറമുണ്ട, പ്രഫസര്‍ ജോസഫ് റ്റി ജോസ് , അഡ്വക്കേറ്റ് ജോര്‍ജുകുട്ടി കാക്കനാട്, ഉമ്മന്‍ച്ചന്‍ കൂറ്റനാല്‍, പോള്‍ ജോസഫ്, ശ്രീകുമാര്‍ സൂര്യകിരണ്‍, ബൈജു മണ്ഡപം, റ്റി കെ നസ്സീര്‍, ഏ.ജെ മാത്യു എടേട്ട്, ജോണി വെള്ളാംപുരയിടം, ജോസ് ഇളംന്തുരുത്തി, ജോയി പുളിക്കകുന്നേല്‍, അനില്‍കുമാര്‍ ഇടപ്പാട്ട്, ഷാജി മുത്തോലി എന്നിവര്‍ പ്രസംഗിച്ചു.