Latest News
Loading...

സഭാ ശുശ്രൂഷകന്‍ ജയിസണ്‍ ജയിംസ് നിര്യാതനായി



സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക സഭാ ശുശ്രൂഷകന്‍ ജയിസണ്‍ ജയിംസ് (51-പുത്തന്‍വീട്ടില്‍, ഇലപ്പള്ളി) നിര്യാതനായി. മൂന്നിലവ് പെയിന്റര്‍ വാലി സഭാ ശുശ്രൂഷകനായിരുന്നു.

നാളെ രാവിലെ 10 മണി മുതല്‍ 11 വരെ പെയിന്റര്‍ വാലി പള്ളിയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് സ്വദേശമായ ഇലപ്പള്ളിയിലേക്ക് മൃതശരീരം കൊണ്ടു പോകുന്നതും വൈകിട്ട് 3ന് ഇലപ്പള്ളി സി.എസ്.ഐ സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തുന്നതുമാണ്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാന്‍സിസ് നേതൃത്വം നല്കും

 ഭാര്യ: സെലി മോള്‍, മകള്‍: അനിലാ മോള്‍.

Post a Comment

0 Comments