ഒരു ദിവസം രണ്ട് മൃതദേഹം സംസ്‌കരിച്ച് IRW ടീം.കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ പാലാ താലൂക്ക് ഹോസ്പിറ്റലില്‍ മരണപ്പെട്ട പൈക മേവട സ്വദേശിനി ലളിതാംബിക (65) നെല്ലാലെയുടെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ട  ഏരുമേലി പഞ്ചായത്തിലെ ചേനപാടിയില്‍ സൈനബ മൂഴിക്കലിന്റെയും മൃതദേഹമാണ്  ബന്ധുക്കള്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.ലളിതാംബികയുടെ മൃതശരീരം പാല നഗരസഭ പൊതു ശ്മശാനത്തിലും സൈനബയുടെ മയ്യത്ത് ചേനപ്പാടി മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനിലും ബന്ധുക്കളുടെയും ആരോഗ്യ വകുപ്പിന്റെയും സാന്നിദ്ധ്യത്തില്‍ ഖബറടക്കി.ടീം ലീഡര്‍ യൂസഫ് പി എ, ഒ എസ് കരിം, സിയാദ്, ഷഹീര്‍, നിസാര്‍, നിഷാദ്, അബ്ദുല്‍ ഹയ്യ്, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സമാന നിലയില്‍ മരണമടഞ്ഞ 10 മൃതദേഹങ്ങള്‍ IRW പ്രവര്‍ത്തകരുടെ നേതൃത്തത്തില്‍ സംസ്‌കരിച്ചിരുന്നു.