കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ്‌ (INTUC) സംസ്ഥാന തല ഐഡി കാർഡ് വിതരണം നടന്നു

ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ടൂറിസം മേഖലയിൽ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും തൊഴിൽ മേഖലയിലെ പരിരക്ഷക്കും വേണ്ടി INTUC ടെ കീഴിൽ പ്രവർത്തിക്കുന്ന കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസിന്റെ സംസ്ഥാന തല മെമ്പർഷിപ്പ് കാർഡ് വിതരണം നടന്നു. INTUC ഇടുക്കിജില്ലാ പ്രസിഡന്റ്‌ ജോർജ് കരിമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ INTUC സംസ്ഥാന പ്രസിഡന്റ്‌ ശ്രീ.R. ചന്ദ്രശേഖരൻ മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന മീറ്റിംഗിൽ KTWC സംസ്ഥാന കോർഡിനേറ്റഷൻ കമ്മിറ്റി അംഗങ്ങളായ Bennet Raj, സുബിൻ തോമസ് , ലിജോ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

 ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയുന്ന ഹോട്ടൽ & റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡ് മാർ, ടൂറിസ്റ്റ്, ടാക്സി ഡ്രൈവർമാർ, ഹൗസ് ബോട്ട് ഡ്രൈവേഴ്സ്, ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സർക്കാർ/ അർദ്ധസർക്കാർ /സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ഥിരം, താൽകാലിക ജീവനക്കാർക്കും ,ടൂറിസം മേഖലയിൽ സ്വയം തൊഴിൽ ജോലി ചെയ്യുന്നവർക്കും തുടങ്ങി വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആണ് മെമ്പർഷിപ്പ് വിതരണം നടക്കുന്നത്.

ഓൺലൈൻ മെമ്പർഷിപ്പ് നടത്തുന്ന ആദ്യത്തെ ട്രേഡ് യൂണിയൻ ആണ് INTUC. നിലവിൽ സംസ്ഥാനത്തു 1 മാസത്തിനിടെ 1300 അംഗങ്ങൾ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കാളികളായി. Off ലൈൻ മെമ്പർഷിപ്പും ഇതോടൊപ്പം നടക്കുന്നുന്നുണ്ട്.

INTUC യുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന ആയതിനാൽ, നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചുള്ള സംഘടനാ പ്രവർത്തനമാണ് നാം നടത്തേണ്ടത്. 
 ടൂറിസം മേഖലയുടെ പുരോഗതിക്കും, ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ പ്രചോദനത്തിനും, ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനും, നിയമപരമായ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, സാമൂഹികമായ ഉന്നമനവും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.