ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലുക്കാശുപത്രിയാക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.


                                   


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നുള്ള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പൊന്തനാല്‍ മുഹമ്മദ്  ഷെരീഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന ചീഫ് സെക്കണ്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ,സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി പരിഗണിച്ചത്.ഈ മാസം 19 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് ജസ്റ്റീസ് പി . വി. ആശ നിര്‍ദ്ദേശം നല്‍കി. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.വി.കെ.മുഹമ്മദ് യൂസഫ് ഈരാറ്റുപേട്ട ഹാജരായി.

.2019 ജനുവരി ഒന്നിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഈ രാറ്റുപേട്ട കുംടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന് ഉത്തരവിട്ടിരുന്നു.  ഈ രാറ്റുപേട്ട നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനങ്ങളുടെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് താലൂക്ക് ആശുപത്രി വേണമെന്ന ആവശ്യം ന്യൂനപക്ഷകമ്മീഷന്‍ പരിഗണിച്ചാണ് ഉത്തരവ് ഉണ്ടായത്.

.ഒരു താലൂക്കില്‍ ഒന്നില്‍ കൂടുതല്‍ താലൂക്കാശുപത്രി പാടില്ല എന്ന വാദം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്നുംകമ്മീഷന്‍ കണ്ടെത്തിയിരുന്നു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുവാന്‍ ആവശ്യമായ ഒരേക്കര്‍ 73 സെന്റ്ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഈരാറ്റുപേട്ട ആശുപത്രിക്കുണ്ടെന്ന  കാര്യം കമ്മീഷന്  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്  ഉത്തരവിട്ടത്.

പാലാ  ആശുപത്രി  ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍  താലൂക്കിലെ രണ്ടാമത്തെ  പട്ടണവും ജനസാന്ദ്രത കൊണ്ട്  മുന്നില്‍ നില്‍ക്കുന്ന നഗരവുമായ    ഈരാറ്റുപേട്ടയില്‍ താലൂക്ക്  ആശുപത്രി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍  ഈ ആവശ്യം  പരിഗണിക്കാതെ താലൂക്കിലെ മറ്റൊരിടത്ത് താലൂക്ക് ആശുപത്രി അനുവദിക്കുകയായിരുന്നു.  

.രണ്ട് ഹൈവേകളുടെ സംഗമ സ്ഥാനവും  ശബരിമലയിലേക്കുള്ള പ്രധാന പാതയും മലയോര മേഖലയുടെ പ്രവേശന കവാടവുമാണ് ഈരാറ്റുപേട്ട ഏഴര ചതുരശ്ര കി.മി ല്‍  40000 പ്രദേശവാസികളും അതിലേറെ ഇതര സംസ്ഥാനക്കാരും വസിക്കുന്ന പ്രദേശമാണ്. ഇവിടെ വേണ്ടത്ര ചികിത്സാ സൗകര്യമില്ലെന്നും കാണിച്ച് വിവിധ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുമ്പോഴാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ നിക്ഷിപ്തമായ അധികാരം ഉപയാഗിച്ചു കൊണ്ടുള്ള ഉത്തരവ് കൂടി വന്നത്.
 20 മാസം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പിലാക്കിയില്ലെന്നും നിരവധി തവണ സംസ്ഥാന ആരോഗ്യ മന്ത്രിക്ക് പൊതുജനങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കിയതായും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു.
.


ഈ കോവിഡ് കാലത്ത് പ്രവാസികള്‍ ഉള്‍പ്പടെയുള്ള വര്‍ക്ക് പരിശോധനകള്‍ക്കും  ഐസലേഷന്‍  ആവശ്യങ്ങള്‍ക്കും താലൂക്കാശുപത്രിയായി ഉയര്‍ത്തിയിരുന്നങ്കില്‍ ഏറെ പ്രയോജനപെടുത്താമായിരുന്നു ഈ സര്‍ക്കാര്‍ ആശുപത്രി .എന്നാല്‍ ഈ രാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതിമൂലം പലരെയും മറ്റു പല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥ ഇപ്പോഴും തുടരുകയാണന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.