സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഒരു നൂലുകെട്ടു വീഡിയോഹിന്ദു ആചാരപ്രകാരം നൂലുകെട്ടുന്ന ദിവസമാണ് കുഞ്ഞിന് പേരിടുന്നത്.
കുഞ്ഞു ജനിച്ചു 28-ാം ദിവസം ആണ് അവന്റെ ആദ്യ പിറന്നാള്‍ അഥവാ പക്ക പിറന്നാള്‍ ദിനത്തിലാണ് നമകരണവും നൂലുകെട്ടും നടക്കുക.....പാലാ രാമപുരം സ്വദേശികളായ ഹരീഷ് നീതു ദമ്പതികളുടെ 3 മത്തെ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്
വീഡിയോഗ്രാഫര്‍ കൂടി ആയ ഹരീഷ് തന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു വ്യത്യസ്തത കൊണ്ടുവരണം എന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്.  റജി രാമപുരത്തിന്റേതാണ് ആശയവും ദൃശ്യാവിഷ്‌കാരവും.
മൂത്ത 2 പെണ്കുട്ടികള്‍ ഗൗതമി, ഗൗരി എന്നിവരുടെ അനുജത്തി ആയി ജനിച്ച കുഞ്ഞിന് ഗീതിക  എന്നാണ് പേരിട്ടിരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചത്
കുഞ്ഞിന് ആദ്യമായി പൊന്ന് അണിയിക്കുന്നത് അവളുടെ നൂലുകെട്ടിനാണ്, അതിനാല്‍ തന്നെ പൊന്നാരഞ്ഞാണം ഉണ്ടാക്കുന്ന സ്വര്‍ണപണിക്കാരനില്‍ നിന്നും അതു കുഞ്ഞിന്റെ അരയില്‍ എത്തുന്നതും അവള്‍ക്കു ഗീതിക എന്നു വെറ്റില കൊണ്ടു മറച്ചുപിടിച്ച ചെവിയില്‍ ഓതുന്നതും ആണ് വീഡിയോ.