ഗാന്ധിജി മാനവരാശിയുടെ രക്ഷാമാർമാർഗ്ഗം: മാണി സി കാപ്പൻപാലാ: മഹാത്മാഗാന്ധിയെ ആദരിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വീട്ടുമുറ്റത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ മാണി സി കാപ്പൻ എം എൽ എ അനാവരണം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾക്കു ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. തൻ്റെ ജീവിതമാണ് തൻ്റെ സന്ദേശമെന്ന് നെഞ്ചുറപ്പോടെ പറയാൻ ഗാന്ധിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഗാന്ധിജിക്കു മുമ്പോ ശേഷമോ ഇങ്ങനെ പറയാൻ ആർജ്ജവമുള്ള ഒരു നേതാവും ലോകത്ത് ഉണ്ടായിട്ടില്ലെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. സമാധാനത്തിൻ്റെ വക്താവായിരുന്നു ഗാന്ധിജി. കലുഷിതമായ ലോകത്തിനു ഗാന്ധിജി ഒരു രക്ഷാമാർഗ്ഗമാണെന്നും എം എൽ എ പറഞ്ഞു.എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ശില്പി ഡോ ബിജു ജോസഫ്, ജോസ് പാറേക്കാട്ട്, സാബു എബ്രാഹം, അനൂപ് ചെറിയാൻ, സാംജി പഴേപറമ്പിൽ, ബേബി സൈമൺ, ജോസ് മുകാല, ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു. സിന്ധു ബി മറ്റം, ലിയ മരിയ, ദിയ ആൻ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക എന്നിവർ നേതൃത്വം നൽകി.കേരള സന്ദർശനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് പ്രതിമ സ്ഥാപിച്ചത്.  മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിലാണ് റോഡിന് അഭിമുഖമായി പ്രതിമ സ്ഥാപിച്ചത്.ശില്പി മാവേലിക്കര സ്വദേശി ഡോ ബിജു ജോസഫാണ് ഗാന്ധിജിയുടെ പ്രതിമ സൗജന്യമായി നിർമിച്ചു നൽകിയത്. അർദ്ധകായ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്. ഇതോടൊപ്പം സബർമതിയിലെ മണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠമുൾപ്പെടെയുള്ളവ വിവിധയാളുകൾ സംഭാവന ചെയ്യുകയായിരുന്നു. ശ്രമദാനമായിട്ടാണ് പണികൾ പൂർത്തീകരിച്ചത്.