കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഖബറടക്കി

ഈരാറ്റുപേട്ട: കോവിഡ് ബാധയെ തുടർന്ന് ചികില്‍സയിലിരിക്കെ മരിച്ച ഈരാറ്റുപേട്ട സ്വദേശിയുടെ ഖബറടക്കം നടത്തി.  തൊമ്മൻ പറമ്പിൽ ബഷീർ (70) ആണ് മരണപ്പെട്ടത്.

വൃക്കരോഗ സംബന്ധമായി
പാലാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ കഴിയുന്നതിനിടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.

 മുഹിയിദ്ധീൻ പള്ളി ജുംഅ മസ്ജിദ് ഖബർസ്ഥാനിൽ ഐഡിയൽ റിലീഫ് വിംഗ് (IRW) ജില്ലാ ലിഡർ യുസുഫ് പുതുപ്പറമ്പിലിന്റെയും , ഈരാറ്റുപേട്ട ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ മെഹ്റുഫ് സാറിന്റെയും നേതൃത്വത്തിലായിരുന്നു ഖബറടക്കം. 

പ്രവർത്തകരായ ഷഹീർ കരുണ, ഹക്കീം പുത്തൻപറമ്പിൽ, സമീർ കോന്നച്ചാടത്ത് എന്നിവർ സന്നിഹിതരായിരുന്നു .