നിർമാണോദ്ഘാടനം നടത്തി

 മേലുകാവ് : ജില്ലാ പഞ്ചയാത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേലുകാവ് ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡിൽ നിർമിക്കുന്ന സ്ത്രീ സൗഹൃദ ടോയ്‌ലെറ്റിന്റെയും ഫീഡിങ് റൂമിന്റെയും നിർമാണോദ്ഘാടനം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർമാണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ കെ ആർ അനുരാഗ് പാണ്ടിക്കാട്ട്  അദ്യക്ഷത വഹിച്ചു.പഞ്ചായത് വൈസ് പ്രസിഡന്റ്‌ ജെറ്റോ ജോസ് പടിഞ്ഞാറേപ്പീടികയിൽ, മേലുകാവ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സണ്ണി മാത്യു വടക്കേമുളഞനാൽ, സിപിഐഎം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ, സാം ജോർജ്, കെ പി റെജി, ജീമോൻ തയിൽ എന്നിവർ സംസാരിച്ചു.