"ചൂണ്ടയില്ലാതെ മീൻ പിടുത്തം". ഒടുവിൽ എക്സൈസിന്റെ ചൂണ്ടയിൽ


 കടുവാമൂഴി ബസ്സ് സ്റ്റാൻഡ്  പരിസരത്തും സ്കൂൾ പരിസരത്തും, പതിനാറാം മൈൽ ആറ്റുത്തിരത്തും നടത്തിയ റെയ്ഡുകളിലെ രണ്ട് കേസുകളിലായി  550 ഗ്രാം 'ഗഞ്ചാവുo ബൈക്കുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കടുവാമൂഴി ഭാഗത്ത് ലോക്ക് ഡൗൺ കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത്  കഞ്ചാവ് മാഫിയ യുവാക്കൾക്ക് നൽകിയ മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി കഞ്ചാവ് വിൽപ്പനയ്ക്ക് ഇറങ്ങിയ യുവാക്കളെയാണ് എക്സൈസ് പിടികൂടിയത്. 
ബൈക്കിൽ കറങ്ങി നടന്ന് ഗഞ്ചാവ് വിൽക്കുന്നതിനിടയിൽ  അര കിലോ ഉണക്ക ഗഞ്ചാവുമായി  ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമൂഴിയിൽ  അയൽക്കാരായ നജീബ്.പി. കെ , ഷെഹിം.E .R എന്നിവരാണ് പിടിയിലായത്. വില്പനയക്കായി പ്ലാസ്റ്റിക് കവറുകളിൽ ചെറു പൊതികളിലയി 500, 1000, രൂപാ  നിരക്കിൽ വില്പനയ്ക്കായി ബൈക്കിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവാണ് പിടിച്ചെടുത്തത്.

പ്രതികളുടെ , സോഷ്യൽ മീഡിയ,  ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ റേഞ്ചിലെ സൈബർ വിംങ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, എബി ചെറിയാൻ, പ്രസാദ് .പി.ആർ എന്നിവർ ആഴ്ചകളായി  നിരീക്ഷിച്ചു വരികയായിരുന്നു. 

ആറാം മൈൽ മീനച്ചലാറ്റിൽ മീൻ പിടിക്കാൻ  ചൂണ്ടയില്ലാതെ യുവാക്കൾ എത്തുന്നു എന്ന വിവരത്തിൽ ഷാഡോ എക്സൈസ് ഉണ്ണിമോൻ മൈക്കിളും , നൗഫൽ.C.J യും മീൻ പിടുത്തക്കാരായി എത്തിയാണ് പ്രതികളായ കൊണ്ടൂർ കരയിൽ സുനിൽ രാജ് , നിഖിൽ ജോർജ് എന്നിവരെ കുടുക്കിയത് . ഇവരിൽ നിന്നും ചെറു പൊതികളിൽ സൂക്ഷിച്ച 50 ഗ്രാം ഗഞ്ചാവ്  കണ്ടെടുത്തു.

റെയ്ഡിൽ ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്.വി.പിള്ളയുടെ നേതൃതത്തിൽ പ്രവൻ്റീവ്  ഓഫീസർ റ്റി.ജെ മനോജ്, ബിനീഷ് സുകുമാരൻ , സിവിൽ എക്സൈസ് ഓഫീസർമാരായ  ജസ്റ്റിൻ തോമസ് , ജിമ്മി ജോസ്  വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനീത് വി , ഡ്രൈവർ  എം കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.