പാഴ് കുപ്പികളിൽ വിസ്മയം തീർത്ത് ഷെൽബിൻ എൽസാ ഷാജിഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ നടന്നുവരുന്ന "സംസ്കൃതിയുടെ ഭൂമികയിലൂടെ  9ചുവടുകൾ " എന്ന വെബിനാറിൻ്റെ 2)o ദിവസമായ ഇന്നലെ പാഴ് കുപ്പികളിൽ മനോഹര ചിത്രാലങ്കാരങ്ങൾ നടത്തുന്ന പരിശീലനം കുട്ടികൾക്ക്‌ നവ്യാനുഭവമായി. 

 


നിരവധി പ്രദർശനങ്ങളിൽ പങ്കെടുക്കുകയും Tv ഷോകളിൽ വരെ ഇടം പിടിക്കുകയും ചെയ്തിട്ടുള്ള അടിവാരം  സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഷെൽബിൻ എൽസാ ഷാജിയാണ്  കുപ്പികളിൽ തീർക്കുന്ന അലങ്കാരങ്ങൾക്ക്  ജീവനേ കിയത്. സ്കൂളിലെ കുരുന്നുകൾ ആവേശപൂർവ്വം പങ്കെടുക്കുകയും കുപ്പികളിൽ ചിത്രാലങ്കാരം തീർക്കുന്നതിനുള്ള പരിശീലനം നേടുകയും ചെയ്തു.പ്രശസ്ത എഴുത്തുകാരിയും കവയത്രിയുമായ സിജിത
അനിൽ മുഖ്യാതിഥിയായിരുന്നു. വേറിട്ട പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ നാനാവിധ കഴിവുകൾക്ക് മിഴിവേകാൻ ശ്രമിക്കുന്ന സെൻ്റ് മേരീസിൻ്റെ ഏറ്റവും പുതിയ കാൽവയ്പാണ് ഇതെന്ന് സിജിത അനിൽ
അഭിപ്രായപ്പെട്ടു. 

 


ഇന്നു നടക്കുന്ന വെബിനാറിൽ പ്രശസ്ത സിനിമാ ബാലതാരവും അവാർഡു ജേതാവുമായ മാസ്റ്റർ ആരിഷ് കുട്ടികളുമായി സംവദിക്കുമെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ പറഞ്ഞു.