എലിക്കുളം പഞ്ചായത്തോഫീസ് ഉദ്ഘാടനം നാളെഎലിക്കുളം ഗ്രാമപഞ്ചായത്തില്‍ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഒന്നരക്കോടി രൂപ ചെലവില്‍ 10 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് പ്രസിഡന്റ് സുമംഗലാദേവി പറഞ്ഞു. 15 ലക്ഷം രൂപ സര്‍ക്കാര്‍ സഹായവും ബാക്കി തനതുഫണ്ടുമാണ് വിനിയോഗിച്ചത്.എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് പഞ്ചായത്തോഫീസ് നിര്‍മിച്ചിരിക്കുന്നത്. അവസാനഘട്ട മിനുക്കുപണികളും നടന്നുവരികയാണ്.ഉദ്ഘാടനസമ്മേളനത്തില്‍ ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.