Latest News
Loading...

ആനയുടെ തേരോട്ടം പുലർച്ചെ അവസാനിച്ചു.


ഇളമ്പള്ളിയിൽ നിന്നും ഇന്നലെ ഇടഞ്ഞോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം വിജയിച്ചത് രാവിലെ . രാത്രി മുഴുവൻ മേഖലയിലുടെ കറങ്ങി നടന്ന ആന നിരവധി പറമ്പുകളിൽ കാർഷികവിളകൾ തിന്നു. ആധി നിറഞ രാത്രിയായിരുന്നു മേഖലയിലുള്ളവർക്ക് കഴിഞ്ഞ രാത്രി.

ഒറ്റയ്ക്കൽ മേഖലയിലെ നിരവധി കൃഷിയിടങ്ങളിലൂടെ ആന എത്തി. എന്നാൽ  ആന വന്നതും പോയതും പലരും അറിഞ്ഞില്ല. ചില വീടുകളുടെ ഗേറ്റുകൾ തകർക്കുകയും വാഹനങ്ങൾ കുത്തിമറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.

അതേസമയം ആന ഉടമസ്തരുടെയും ചില ആനപ്രേമികളുടെയും നേതൃത്വത്തിൽ ഫോട്ടോയും വീഡിയോയും പകർത്തുന്നത് തടഞ്ഞു. മാധ്യമ പ്രവർത്തകർക്കു നേരെയും ഭീഷണി ഉണ്ടായി. 

Post a Comment

0 Comments