പി.സി ജോർജിനെതിരെ രൂക്ഷ പ്രതികരണവുമായി Dyfi

 ദളിത് ഈഴവ ജനവിഭാഗങ്ങളെ അപമാനിക്കുകയും ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തെ ഉൾപ്പെടെ ആക്ഷേപിക്കുകയും  ചെയ്ത പിസി ജോർജ് കേരള രാഷ്ട്രീയത്തിലെ മാലിന്യമെന്ന്  ഡി.വൈ. എഫ്. ഐ. വനിതാ കമ്മീഷൻ അധ്യക്ഷയെ ഉൾപ്പെടെ അസഭ്യവർഷം നടതുകയും ജനാധിപത്യ സമൂഹത്തിൽ ഒരു ജനപ്രതിനിധി കാണിക്കേണ്ട പക്വതയും മര്യാദയും തൊട്ടുതീണ്ടാത്ത പിസി ജോർജ് എന്ത് വിവരക്കേടും വിളിച്ചു പറയാൻ മടിയില്ലാത്ത ഒരു കോമാളിയായി അധപ്പതിച്ചുവെന്നും ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.  

ടി ആർ പി റേറ്റിംഗ് താഴെ പോകുമ്പോൾ ചില മാധ്യമങ്ങൾ  ചർച്ചയ്ക്ക് ക്ഷണിക്കുകയും പിന്നീട് ആ ചർച്ച ഒരു തെറി പടം പോലെ അധഃപതിക്കുകയും ചെയ്യുന്നത് നാം കാണുന്നതാണ്.  രാജ്യത്താകെ നടക്കുന്ന   രാഷ്ട്രീയ പ്രശ്നങ്ങളിൽ തലയിടുകയും,ഏതു വിഷയത്തിലും വായിൽ തോന്നുന്നത് വിവേകമില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്നത് ശീലമാക്കുകയും, എട്ടുകാലി മമ്മൂഞ്ഞ് ചമയുകയും ചെയ്യുകയാണ് പി സി ജോർജ് ചെയുന്നതെന്നും ഡി.വൈ എഫ് ഐ അറിയിച്ചു. 

കേരള രാഷ്ട്രീയത്തിൽ ഇരുമുന്നണികളും  കൈവിട്ട പിസി ജോർജ് കുറേക്കാലം എൽഡിഎഫ് വാതിലുകൾ മുട്ടി കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു.  യുഡിഎഫിലേക്ക്  ചേക്കേറുക എന്നതാണ് ഉദ്ദേശത്തോടെയാണ്  എൽ ഡി എഫി ലേക്ക് ഇനിയില്ലയെന്ന്   മോശമായ ഭാക്ഷയിലൂടെയാണ് അറിയിച്ചത് .  പി സി ജോർജ്ജെന്ന കപട രാഷ്ട്രീയക്കാരനെയും അവസരവാദിയെയും അയാളുടെ ഉള്ളിലെ വർഗീയതയും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞതിനാൽ  അടുത്ത തിരഞ്ഞെടുപ്പിൽ പട്ടിയെ കെട്ടിപ്പിടിച്ച് വീട്ടിൽ ഇരിക്കാൻ ആവും പിസി ജോർജിന്റെ നിയോഗമെന്നും പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി പി ബി  ഫൈസൽ ബ്ലോക്ക് പ്രസിഡന്റ് മിഥുൻ ബാബു തുടങ്ങിയവർ അറിയിച്ചു..