Latest News
Loading...

പി സി ജോർജിനെ ജനകിയ വിചാരണ നടത്തി

ഈരാറ്റുപേട്ട : നിരന്തരമായി വർഗ്ഗിയ പരാമർശങ്ങൾ നടത്തുന്ന പി സി ജോർജ് എം.എൽ.എയെ ജനകിയ വിചാരണ നടത്തി കോലം കത്തിച്ചു. ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധം സംഘാടിപ്പിച്ചത്.കഴിഞ്ഞ ദിവസം അരുവിത്തുറ എസ്.എം.വൈ.എം നടത്തിയ പരിപാടിയിൽ ജോർജ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ കീഴിലുള്ള ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മുസ്ലിം സമുദായക്കാർ അല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരുദ്യോഗസ്ഥനെ പോലും കാണാനാവില്ല എന്ന വർഗീയ പരാമർശ നടത്തിയത്.

1 പ്രിൻസിപ്പൽ സെക്രട്ടറി, 3 അഡീഷണൽ സെക്രട്ടറിമാർ, 2 ജോയിന്റ് സെക്രട്ടറിമാർ, 1 ഡെപ്യൂട്ടി സെക്രട്ടറി, 4 അണ്ടർ സെക്രട്ടറിമാർ, 10 സെക്ഷൻ ഓഫീസർമാർമാർ, 1 സെക്ഷൻ സൂപ്രണ്ട് എന്നിങ്ങനെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ മന്ത്രിയുടെ സ്റ്റാഫ് ഉദ്യോ​ഗസ്ഥർ. ഇവരെല്ലാവരും മുസ്ലിം ഇതര മതസ്ഥരാണ് എന്നതാണ് യാഥാർത്ഥ്യം.

 ഇക്കാര്യം മറച്ചുവച്ചാണ് പി സി ജോർജ് മുസ്‌ലിം വിരുദ്ധ വർ​ഗീയ വിദ്വേഷ പ്രചാരണം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിവിധ മതങ്ങളെയും സമുദായിക സംഘടനകളെയും കൂട്ട് ചേർത്താണ് അദ്ദേഹം വിജയിച്ചത്. എന്നാൽ അതിനു ശേഷം മുസ്ലിം, എസ്. എൻ. ഡി പി സമൂദയത്തെ പരസ്യമായി ആക്ഷേപിച്ചതിനെ തുടന്ന് അദ്ദേഹം വലിയ പ്രതിക്ഷേധങ്ങൾ നേരിടുകയും ഒടുവിൽ മാപ്പ് പറയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് പി സി ജോർജിന്റെ കോലവും കത്തിച്ചു. യോഗം ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു ഉദഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എസ് മുഹമ്മദ് ഷാഫി, ജസ്റ്റിൻ മൂന്നിലവ്, സാം മാത്യു എന്നിവർ പങ്കെടുത്തു. യോഗത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പ്രഭാത് രാജു ആദ്യക്ഷതയും ഈരാറ്റുപേട്ട മേഖല സെക്രട്ടറി ഹസീബ് ജലാൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments