യുവ ഡോക്ടറുടെ സമയോചിത ഇടപെടലില്‍ കുഞ്ഞിന് പുനര്‍ജന്മം

നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിന് ഡോക്ടരുടെ സമയോചിത ഇടപെടലില്‍ പുതുജന്‍മം. ഈരാറ്റുപേട്ട ടൗണില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞാണ് കളിക്കുന്നതിനിടെ നാണയം വിഴുങ്ങി അപകടാവസ്ഥയിലായത്.പ്രാണവായു ലഭിച്ചില്ലെങ്കില്‍ മിനിറ്റുകള്‍ കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിണിത്. ഈ സമയം ഇതുവഴി കടന്നുപോയ ഈരാറ്റുപേട്ട  വില്ലന്താനം ഹോമിയോ ആശുപത്രിയിലെ ഡോ. സോജന്‍ തല്‍ക്ഷണം കുഞ്ഞിന്  പ്രഥമ  ശുശ്രൂഷ നല്‍കുകയും, നാണയം പുറത്തുകളയിക്കുകയും, കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.ഡോക്ടറുടെ സമയോചിത ഇടപെടലില്‍ കുഞ്ഞിന് അപകടം കൂടാതെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.