Latest News
Loading...

ഡിജിറ്റല്‍ സ്കൂള്‍ ഹൈടെക് പദ്ധതിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം പ്രഖ്യാപനം

 


പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ സഹായത്തോടെ നടപ്പാക്കിയ ‍ഡിജിറ്റല്‍ സ്കൂള്‍ ഹൈടെക് പദ്ധതിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.
 
 

കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍ സജ്ജമാക്കിക്കൊണ്ട് സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചതിനെത്തുടര്‍ന്നാണ് കടുത്തുരുത്തി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്ര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ചടങ്ങ് ക്രമീകരിച്ചത്.
 

 
      ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയിലൂടെ തുടക്കംകുറിച്ച സ്കൂള്‍ ഡിജിറ്റലൈസേഷന്‍ കൈറ്റിന്റെ മേല്‍നോട്ടത്തിലൂടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിനായി കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലുള്ള എല്ലാ സ്കൂളുകള്‍ക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞതായി മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
 

 
 ഇതുപ്രകാരം ലാപ് ടോപ്പ്-857, പ്രൊജക്ടര്‍-526,അനുബന്ധ ഉപകരണങ്ങള്‍-352, സ്ക്രീന്‍ ബോര്‍ഡ്-110, ടെലിവിഷന്‍ സെറ്റ്-54, പ്രിന്ററ്‍-54, ഡി.എസ്സ്.എല്‍.ആര്‍ ക്യാമറ-55, എച്ച്.ഡി-വെബ്ക്യാമറ-55, യു.എസ്സ്.ബി. സ്പീക്കര്‍-714 എന്നിവയാണ് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ എല്‍.പി. മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള എല്ലാ വിദ്യാലയങ്ങളിലുമായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതുകൂടാതെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വിവിധ സ്കൂളുകളില്‍ ഐ.ടി പദ്ധതി വിജയിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങളാണ് അനുവദിച്ച് നല്‍കിയതെന്ന് എം.എല്‍.എ അറിയിച്ചു. 
 

 
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഏതെങ്കിലും സ്കൂളില്‍ ഹൈടെക് പഠനസൗകര്യത്തിന്റെ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഇക്കാര്യം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം ഒരാഴ്ചയ്ക്കകം എം.എല്‍.എ ഓഫീസിലോ, ഡി.ഇ.ഒ മുഖാന്തിരമോ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 
 
      കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഇ.ഒ ശ്രീലത ഇ.എസ്. സ്വാഗതം ആശംസിച്ചുകൊണ്ട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാചന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനില്‍, സുനിജോര്‍ജ്, ബിനോയി ചെറിയാന്‍, ആന്‍സമ്മ സാബു, സിനി ആല്‍ബര്‍ട്ട്, ജിന്‍സി എലിസബത്ത്, അനില ചാക്കോ, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments