തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.

പാലാ വലവൂരില്‍ കുളത്തിൽ ഒരാളെ കാണാതായെന്ന് സംശയിച്ച് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. ഈന്തുംകുന്നേല്‍ മനോജിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. 

ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ മുതല്‍ മനോജിനായി കുളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി വൈകിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.