റോഡിലേയ്ക്ക് ഇടിഞ്ഞു വീണ മണ്ണ് അപകടമൊരുക്കുന്നു

കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് പൊതുമരാമത്ത് വകുപ്പ് നീക്കാത്തത്തിനെ തുടർന് അപകടങ്ങൾ പതിവാകുന്നതായി പരാതി. പൂഞ്ഞാർ ചോലത്തടത്തിന് സമീപമുള്ള കൊടുംവളവിലാണ് മൺകൂന. ഇവിടെ മണ്ണിടിഞിട് ഒരു മാസം പിന്നിട്ടു.

പൂഞ്ഞാർ മുണ്ടക്കയം റൂട്ടിലാണ് അപകട ഭിഷണി ഉയർത്തി മൺകൂന സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം 7 ന് ഉണ്ടായ ശക്തമായ മഴയിലാണ് കൊടുംവളവിനോട് ചേർന്ന് 20 അടിയോളം ഉയരത്തിൽ നിന്ന് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം ഉരുളൻ കല്ലുകളും താഴേക്ക് പതിച്ചു. 

മണ്ണിടിച്ചിലിൽ തകർന്ന വൈദ്യുത പോസ്റ്റുകളും കമ്പിയും ഇപ്പോഴും മണ്ണിനടിയിലാണ്.പുതിയ വൈദ്യുതലൈൻ കൂട്ടി കെട്ടിയാണ് വൈദ്യുതബന്ധം പുന:സ്ഥാപിച്ചത്. വാഹന ഗതാഗതം സാധ്യമാകുന്നതിനായി റോഡിൻ്റെ നടുഭാഗത്തേക്ക് വീണ മണ്ണ് മാറ്റയിരുന്നു.എന്നാൽ മഴ പെയ്യുമ്പോൾ മണ്ണ് റോഡിലേക്കെഴുകിയെതുന്നതാണ് അപകട ഭിഷണി ഉയർന്നുന്നത്. 

ഒരു മാസത്തിനിടയിൽ 8 ബൈക്ക് അപകടങ്ങൾ ഈ കൊടുംവളവിലുണ്ടായി. മണലിൽ കയറിയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ലോറിയും അപകടത്തിൽ പെട്ടു. മണ്ണ് മാറ്റതെ വൈദ്യുതി പോസ്റ്റ് നിവർത്താൻ പറ്റില്ലെന്നാണ് കെ.എസ്.ഇ.ബി യുടെ നിലപാട്. മണ്ണ് മാറ്റണമെങ്കിൽ താമസമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പും വ്യക്തമാക്കിയതായി ഗ്രാമപഞ്ചായത്തംഗം റെജി ഷാജി പറഞ്ഞു. 

റോഡിലേക്ക് കൂടുതൽ മണ്ണ് വിഴുമ്പോൾ നാട്ടുകാർ കോരി മാറ്റുകയാണ് പതിവ്.  പി.ഡബ്ല്യു ഡി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ അവശ്യം. ഈ റൂട്ടിൽ മറ്റ് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഈരാറ്റുപേട്ട, തിക്കോയി, പൂഞ്ഞാർ മേഖലകളിൽ നിന്നും എന്തയാർ, മുണ്ടക്കയം, ഇളംകാട്, കുമളി തുടങ്ങി ഹൈറേഞ്ച് മേഖലകളിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്.

റോഡ് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയതോടെ രാപകൽ വ്യത്യസമില്ലാതെ നിരവധി വാഹനങ്ങളാണ ഇത് വഴി സഞ്ചരിക്കുന്നത്. നാട്ടുകാർ ചുവപ് തുണികൊണ്ട് സ്ഥപിച്ച താല്ക്കാലിക അപകടസൂചന ബോർഡുകൾ മാത്രമാണിവിടെ ഉള്ളത്. പൊതുമരാമത് അധികൃതർ അടിയന്തരായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.