കോവിഡ് രോഗിയുടെ സംസ്കാരത്തിന് പി പി ഇ കിറ്റ് ധരിച്ചത് കോൺഗ്രസ്സ് നേതാവ്


പാലാ: കോവിഡ് രോഗത്തെ തുടർന്ന് ദിവസങ്ങളോളം ചികിത്സയിലിരുന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞയാളുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി ടി രാജനാണ് സംസ്കാരചടങ്ങുകൾക്കു നേതൃത്വം നൽകിയത്. മകനും ബസുക്കളായ മറ്റ് രണ്ട് യുവാക്കൾക്കുമൊപ്പം പി.പി. ഇ കിറ്റ് ധരിച്ചു സംസ്കാരത്തിന് നേതൃത്വം നൽകി. 


മരിച്ചയാളുടെ മകൻ ഉൾപ്പെടെ കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബാക്കിയുള്ളവർക്ക് രോഗം ഭേദമായെങ്കിലും മരിച്ചയാളുടെ നില ദിവസങ്ങൾക്കു് മുൻപ് വീണ്ടും വഷളാവുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ച് മരണം സംഭവിച്ചതിനു ശേഷം നടത്തിയ ടെസ്റ്റിലും പോസിറ്റിവ് ആയതോടെ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവരാതെ പാലാ മുൻസിപ്പൽ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. 


മകനും സി ടി രാജനും ഒപ്പം അരുൺ, ബിനോയി എന്നിവരും പങ്കാളികളായി. സംസ്കാരത്തിന് നേതൃത്വം നൽകാൻ സ്വമേധയ രംഗത്തു വന്ന രാജൻ ദീർഘകാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ രാജൻ രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്.