ഈരാറ്റുപേട്ട പഞ്ചായത്ത് അംഗമായും നിലവില്‍ മുന്‍സിപ്പല്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരുന്ന ജനപക്ഷാംഗമായിരുന്ന PHഹസീബും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 150 പ്രവര്‍ത്തകരും CPI ല്‍ ചേര്‍ന്നു. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളില്‍ CPI ലോക്കല്‍ സെക്രട്ടറി KS നൗഷാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. VK സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി മണ്ഡലം സെക്രട്ടറി MG ശേഖരന്, ഇ കെ മുജീബ് , PH ഹസീബ്, KI നൗഷാദ്, ഷമ്മാസ് ലത്തീഫ്, നൗഫല്‍ ഖാന് , MM മനാഫ്, ഇബ്രാഹീം , നാഫി, ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലാളിത്യം മുഖമുദ്രയാക്കി രാഷ്ട്രീയ മന്യത കൈവിടാതെ സാധാരണ ജനങ്ങള്‍ക്കും അശരണര്‍ക്കും അഭയ കേന്ദ്രമായ CPI ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനമുണ്ടെന്നു ഹസീബ് പറഞ്ഞു.