കോവിഡ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ നിയന്ത്രണം

ഈരാറ്റുപേട്ട നഗരസഭയിൽ കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ കൂടിയ സർവ്വകക്ഷിയോഗത്തിൽ എടുത്ത തീരുമാനങ്ങൾ

1.കടകൾ 7 മുതൽ വൈകുന്നേരം 7 വരെ
   ഉച്ചക്ക് ശേഷം തുറക്കുന്ന ഹോട്ടലുകൾ 
  വൈകുന്നേരം 8 മണി വരെ.

2.വിവാഹ,മരണാനന്തര ചടങ്ങുകളിൽ ഗവണ്മെന്റ് നിഷ്കർശിച്ച മാർഗ രേഖ പാലിക്കാത്ത പക്ഷം കർശന നടപടി സ്വീകരിക്കും

3.വ്യാപനം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഈരാറ്റുപേട്ടയിലെ 28 ഡിവിഷനുകളെ മൂന്ന്‌ സെക്ടർ ആയി തിരിച്ച് അതിലേക്ക് .നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ 3 സെക്ടർ മജിസ്ട്രേറ്റർമാരെ പോലീസ് സന്നാഹത്തോട് കൂടി നിയമിച്ചിട്ടുണ്ട്.