മേലുകാവ് സ്റ്റേഷനില്‍ എസ്എച്ച്ഒയ്ക്കും പോലീസുകാരനും കോവിഡ്


മേലുകാവ് പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ മറ്റെരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു.ഇന്ന് ഇടമറുക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ട 16 ഉദ്യോഗസ്ഥര്‍ ക്വാറന്റയിന്‍ പ്രവേശിച്ചു. ഇവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ ഏര്‍പെടുത്തുവെന്ന് പാലാ ഡിവൈഎസ്പി അറിയിച്ചു.