Latest News
Loading...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഖബറടക്കം നടത്തി


ഈരാറ്റുപേട്ട തെക്കേക്കരയില്‍ കോവിഡ് ബാധിതനായി മരിച്ചയാളുടെ കബറടക്കം നടത്തി. കല്ലുപുരയ്ക്കല്‍ പരീത് റാവുത്തര്‍ (74) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. 



ഈ മാസം 21നാണ് പരീതിന് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദ്രോഗവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്നലെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. 

ഭാര്യ -ഖദീജ. മക്കള്‍ - കെ.പി കബീര്‍, ജാസ്മി നൗഷാദ്, കെ.പി. മുജീബ്(കൗണ്‍സിലര്‍, ഈരാറ്റുപേട്ട നഗരസഭ) കെ.പി. നജീബ് 

മരുമക്കള്‍ - ജിത, നൗഷാദ് കിണറ്റുംമൂട്ടില്‍, അമീന, സൗമിയത്ത്




Post a Comment

0 Comments