മീനച്ചില്‍ പഞ്ചായത്ത് പൂവരണി സ്വദേശിനി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. പൂവരണി നെല്ലാനയില് ലളിതാംബിക (62) ആണ് മരിച്ചത്.
കാന്‍സര്‍ രോഗിയായിരുന്ന ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ ചികിത്സയ്ക്കെത്തിയപ്പോഴാണ് കോവിഡ് ബാധിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.